
വടുതല അട്ടിപ്പേറ്റി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ചാത്യാത്ത് മൗണ്ട് കാർമൽ പള്ളി വികാരി ഫാ. പോൾസൺ കൊറ്റിയത്ത് ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: വടുതല ടി.കെ.സി റോഡിലെ ആട്ടിപ്പേറ്റി പബ്ലിക് സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചാത്ത്യാത്ത് ഇടവകയിലെ സെന്റ് പീറ്റർ & പോൾ ഫാമിലി യൂണിറ്റിന്റെ നേതൃത്വത്തിൽ എറണാകുളം ലൂർദ് ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്.ഫാമിലി മെഡിസിൻ ഇ.എൻ.ടി (ENT)ഗൈനക്കോളജിഓർത്തോ (അസ്ഥിരോഗ വിഭാഗം)
ഡയറ്റീഷ്യൻ, രക്തപരിശോധന എന്നീ സേവനങ്ങൾ ലഭ്യമായിരുന്നു.ഇടവക വികാരി റവ. ഫാ. പോൾസൺ കൊറ്റിയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫാ. ഷിബു (ഡയറക്ടർ, ആട്ടിപ്പേറ്റി പബ്ലിക് സ്കൂൾ), സിബി ജോൺ (ഡിവിഷൻ കൗൺസിലർ), സിസ്റ്റർ റോഷ്നി (ആനിമേറ്റർ) എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ലീഡർ ജോണി കുന്നനാടൻ സ്വാഗതവും യൂണിറ്റ് സെക്രട്ടറി ഷിബ ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
Photo Courtesy - Google








