03:21am 13 November 2026
NEWS
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
24/02/2026  09:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
HIGHLIGHTS

വടുതല അട്ടിപ്പേറ്റി പബ്ലിക് സ്കൂളിൽ  സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ചാത്യാത്ത് മൗണ്ട് കാർമൽ പള്ളി വികാരി  ഫാ. പോൾസൺ കൊറ്റിയത്ത് ഉദ്ഘാടനം ചെയ്യുന്നു.

​കൊച്ചി: വടുതല ടി.കെ.സി റോഡിലെ ആട്ടിപ്പേറ്റി പബ്ലിക് സ്കൂളിൽ  സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചാത്ത്യാത്ത് ഇടവകയിലെ സെന്റ് പീറ്റർ & പോൾ ഫാമിലി യൂണിറ്റിന്റെ നേതൃത്വത്തിൽ എറണാകുളം ലൂർദ് ആശുപത്രിയുടെ  സഹകരണത്തോടെയായിരുന്നു ക്യാമ്പ്.​ഫാമിലി മെഡിസിൻ ഇ.എൻ.ടി (ENT)​ഗൈനക്കോളജി​ഓർത്തോ (അസ്ഥിരോഗ വിഭാഗം)
​ഡയറ്റീഷ്യൻ, രക്തപരിശോധന എന്നീ സേവനങ്ങൾ ലഭ്യമായിരുന്നു.ഇടവക വികാരി റവ. ഫാ. പോൾസൺ കൊറ്റിയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫാ. ഷിബു (ഡയറക്ടർ, ആട്ടിപ്പേറ്റി പബ്ലിക് സ്കൂൾ), സിബി ജോൺ (ഡിവിഷൻ കൗൺസിലർ), സിസ്റ്റർ റോഷ്‌നി (ആനിമേറ്റർ) എന്നിവർ പ്രസംഗിച്ചു. ​യൂണിറ്റ് ലീഡർ ജോണി കുന്നനാടൻ സ്വാഗതവും  യൂണിറ്റ് സെക്രട്ടറി ഷിബ ഫ്രാൻസിസ് നന്ദിയും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img