03:30am 27 April 2026
NEWS
സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രൽ പാരീഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
നടത്തി

26/04/2026  09:03 PM IST
nila
 സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രൽ പാരീഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്  നടത്തി

ചെങ്ങന്നൂർ:  സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ  യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ, പരുമല സെന്റ്    ഗ്രീഗോറിയോസ്  മെഡിക്കൽ മിഷൻ 
ആശുപത്രിയുടേയും
ചെങ്ങന്നൂർ മൈക്രോ ലാബിന്റെയും സഹകരണത്തോടെ സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രൽ പാരീഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 
നടത്തി.ഇടവക വികാരി റവ. ഫാ. മത്തായി സഖറിയാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു, കാർഡിയോളജി, ന്യൂറോളജി, ജനറൽ മെഡിസിൻ, നേത്ര വിഭാഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. വിവിധ രക്ത പരിശോധനകൾക്കും അവസരം ഉണ്ടായിരുന്നു. നൂറോളം പേർ ക്യാമ്പിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തി. യുവജന പ്രസ്ഥാനം യൂണിറ്റ് വൈസ് പ്രസിഡന്റ് മനു റ്റി തോമസ്, സെക്രട്ടറി ഫിലിൻ കോശി, ജോയിന്റ് സെക്രട്ടറിമാരായ ആദർശ്  കെ വർക്കി, അബിയാ സൂസൻ റോയ്, ക്യാമ്പ് കോർഡിനേറ്റർമാരായ അലൻ ജോസഫ്, നേതൻ ജിജി അലക്സ്‌, ഇടവക ട്രസ്റ്റി ഐസക് തോമസ്, സെക്രട്ടറി കുര്യൻ പി മാമ്മൻ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img