10:18am 09 November 2026
NEWS
സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണവും സംഘടിപ്പിച്ചു
25/04/2025  01:15 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സൗജന്യ മെഡിക്കൽ ക്യാമ്പും  ആരോഗ്യ ബോധവത്കരണവും സംഘടിപ്പിച്ചു
HIGHLIGHTS

ലിസ് ഇന്ത്യ സുരക്ഷ ട്രക്കേഴ്സ്  പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്‌ഘാടനം കൊച്ചി നഗരസഭ വികസനകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എ ഷക്കീർ നിർവഹിക്കുന്നു.

കൊച്ചി : കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും ലിസ് ഇന്ത്യ സുരക്ഷ ട്രക്കേഴ്സ്  പദ്ധതി,,  മുത്തൂറ്റ് സ്നേഹാശ്രയ പദ്ധതി    എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ  ഓട്ടോ - ടാക്സി തൊഴിലാളികൾക്കായി ഹൈക്കോടതി ജംഗ്‌ഷന്‌ സമീപം ലാലൻ  ടവറിൽ വെച്ച്   ജീവിതശൈലി ,വൃക്ക, ഹൃദ്രോഗ നിർണ്ണയവും , എച്ച് ഐ വി പരിശോധനയും ആരോഗ്യ ബോധവത്കരണ ക്യാമ്പും    സംഘടിപ്പിച്ചു,  കൊച്ചി നഗരസഭ വികസനകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എ ഷക്കീർ ഉദ്‌ഘാടനം ചെയ്തു.  ഡിവിഷൻ കൗൺസിലർ മനു ജേക്കബ് അധ്യക്ഷത വഹിച്ചു.  ലിസ് ഇന്ത്യ ഡയറക്ടറും  വനിതാ കമ്മീഷൻ മുൻ അംഗവുമായ  ഡോ  ലിസി ജോസ്  , സാമൂഹ്യ  പ്രവർത്തകൻ ഷാജി ഇടപ്പള്ളി ,  ഡോ  എയ്ഞ്ചലിൻ  സ്കറിയ , ലിസ് ഇന്ത്യ മാനേജർ സാൻജോ എ ജെ , ഹെൽത്ത് എഡ്യൂക്കേറ്റർ സത്യൻ ശക്തിമണി  എന്നിവർ  സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img