NEWS
ലൂർദ്ദ് ആശുപത്രിയിൽ സൗജന്യ സന്ധിമാറ്റിവയ്ക്കൽ നിർണ്ണയ ക്യാമ്പ് ഏപ്രിൽ 10-ന്
01/04/2026 05:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി: എറണാകുളം ലൂർദ്ദ് ആശുപത്രിയിൽ ഓർത്തോപീഡിക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ സന്ധിമാറ്റിവയ്ക്കൽ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 10-ാം തീയതി ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണിവരെയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 50 പേർക്ക് മിതമായ നിരക്കിൽ സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്തുകൊടുക്കുന്നതാണ്.ക്യു ആർ കോഡ് വഴിയും 9496002266 ഫോൺ നമ്പർ മുഖേനയും ക്യാമ്പിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








