01:12am 08 November 2026
NEWS
സൗജന്യ ഗ്ലോക്കോമ നിര്‍ണ്ണയ പരിശോധന
21/03/2025  06:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സൗജന്യ ഗ്ലോക്കോമ നിര്‍ണ്ണയ പരിശോധന

കൊച്ചി: ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി എറണാകുളം ഇടപ്പള്ളി ദി ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍  ഏപ്രില്‍ 15 വരെ പൊതുജനങ്ങള്‍ക്ക് സൗജന്യ ഗ്ലോക്കോമ നിര്‍ണ്ണയ പരിശോധന നടത്തുമെന്ന് ഐ ഫൗണ്ടേഷന്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രവീണ്‍ മുരളി, സീനിയര്‍ ഗ്ലോക്കമ വിദഗ്ദന്‍ ഡോ. ഉമേഷ് കൃഷ്ണ, റീജ്യണല്‍ മാനേജര്‍  തമിഴ് സെല്‍വന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആശുപത്രിയില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറുമണിവരെയായിരിക്കും പരിശോധന. കണ്ണിനുളളില്‍ പ്രഷര്‍ കൂടി ഞരമ്പിന് തകരാര്‍ സംഭവിക്കുന്ന അവസ്ഥയാണ് ഗ്ലോക്കോമ. നിശബ്ദ കൊലയാളിയെന്നാണ് ഗ്ലോക്കോമയെ വിശേഷിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍  വേദനയോ ബുദ്ധിമുട്ടോ കാഴ്ചയ്്ക്ക് പ്രശ്നങ്ങളോ ഉണ്ടാവില്ല. കാര്യക്ഷമമായ പരിശോധനയിലൂടെ മാത്രമേ രോഗം കണ്ടെത്താന്‍ സാധിക്കൂ. തുടക്കത്തില്‍ തന്നെ പരിശോധിച്ച് രോഗനിര്‍ണ്ണയം നടത്തിയാല്‍  ചികില്‍സിച്ചാല്‍ നല്ല രീതിയിലുളള കാഴ്ച തിരികെ കൊണ്ടുവരാന്‍ സാധിക്കും. നിലവില്‍ ദിവസവും ഐ ഫൗണ്ടേഷനില്‍ നടക്കുന്ന പരിശോധനയില്‍ ആറു മുതല്‍ ഏഴുവരെ ഗ്ലോക്കോമ ബാധിതരെ കണ്ടെത്തുന്നുണ്ട്. 40 വയസ് കഴിഞ്ഞ എല്ലാവരും കണ്ണിലെ പ്രഷര്‍ പരിശോധന നടത്തണം. രോഗം കണ്ടെത്തുന്നവരില്‍ തുടക്കത്തില്‍ തുള്ളിമരുന്നും കുറവില്ലെങ്കില്‍ ലേസര്‍ ട്രീറ്റുമെന്റും നിര്‍ദ്ദേശിക്കും. ഇതുകൊണ്ടും മാറുന്നില്ലെങ്കിലാണ് ശസ്ത്രക്രിയ ചെയ്യുന്നതെന്നും  ഇവര്‍ വ്യക്തമാക്കി. ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി ഐ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍  ബോധവല്‍ക്കരണ പരിപാടികള്‍, പ്രിവിലേജ് കാര്‍ഡ് വിതരണം, വാക്കത്തോണ്‍ എന്നിവ നടത്തിവരുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

ഫോട്ടോക്യാപ്ഷന്‍ : ഇടപ്പള്ളി ദി ഐ ഫൗണ്ടേന്‍ കണ്ണാശുപത്രിയില്‍ ഏപ്രില്‍ 15 വരെ പൊതുജനങ്ങള്‍ക്ക് സൗജന്യ ഗ്ലോക്കോമ നിര്‍ണ്ണയ പരിശോധന നടത്തുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രവീണ്‍ മുരളി എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുന്നു റീജ്യണല്‍ മാനേജര്‍  തമിഴ് സെല്‍വന്‍ സീനിയര്‍ ഗ്ലോക്കമ വിദഗ്ദന്‍ ഡോ. ഉമേഷ് കൃഷ്ണ എന്നിവര്‍ സമീപം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img