
ചെങ്ങന്നൂർ: കരുണ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി തിരുവൻ വണ്ടൂർ മേഖല കമ്മറ്റിയും തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്ററും (അമിത ഐ കെയർ തിരുവല്ല) സംയുക്തമായി
സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നന്നാട്
ബാബു പൊന്നൂസിന്റെ വസതിയിൽ വെച്ച് സംഘടിപ്പിച്ചു.
സൗജന്യ ക്യാമ്പ് ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ്സ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരുണ മേഖല ജോയിന്റ് കൺവീനർ ബാബു പൊന്നൂസ് അധ്യക്ഷത വഹിച്ചു അമിത ഐ കെയർ ക്യാമ്പ് ഓഫിസർ ഡോക്ടർ ഖലീൽ അഹമ്മദ് ക്യാമ്പിന് നേതൃത്വം നൽകി.
ചടങ്ങിൽ കരുണ ജോയിന്റ് സെക്രട്ടറി ,എം കെ ശ്രീകുമാർ, പി എസ്സ് ബിനുമോൻ, സിബു വർഗീസ്, വാർഡ് മെമ്പർ രാജ് കുമാർ,ഷാജി കുതിരവട്ടം, വി ഷാജിമോൻ, വി എം ജെയിംസ്,മധു ചോഞ്ചാലിൽ, കെ സി രാധാകൃഷ്ണപിള്ള, ജോബി ജോസ്,ഹരി പദ്മനാഭൻ,
കെ കെ ഓമനക്കുട്ടൻ,
സോമോൻ തോപ്പിൽ,
ഷൈനി സജി,സി.ഡി സുമംഗലൻ, ലതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.











