
ചെങ്ങന്നൂർ. ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തിവരുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ആഗസ്റ്റ് 1-ന് ശനിയാഴ്ച രാവിലെ
9 മുതൽ ചെങ്ങന്നൂർ വൈ എം സി ഏ
ഹാളിൽ നടത്തുo. ചികിത്സ ആവശ്യമായി വരുന്നവർക്ക് വിദഗദ്ധ ഡോക്ടറന്മാരുടെ നേതൃത്വത്തിലുള്ള സംഘം വേണ്ട ചികിത്സ നൽകും. തിമിര ശത്രക്രിയ വേണ്ടി വരുന്നവരേ അന്നേ ദിവസം തന്നേ ആശുപത്രിയിൽ കൊണ്ടു പോകുന്നതും സൗജന്യ ഓപ്പറേഷൻ നടത്തുന്നതുമാണ് .ക്യാമ്പിൽ പങ്കെടുക്കാൻ വരുന്നവർ നിർബന്ധമായും ആധാർ കാർഡുമായി വരേണ്ടതാണ്. കഴിഞ്ഞ ക്യാമ്പിൽ അസാധാരണ തിരക്ക് അനുഭവപ്പെട്ടതിനാൽ പങ്കെടുക്കാൻ എത്തുന്നവർ നേരത്തേ എത്തിച്ചേരുന്നതു് നന്നായിരിക്കും. മുൻകൂട്ടി പേരു് രജിസ്റ്റർ ചെയ്യുന്നതിനു് 9446192883, 8111 892928 നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ് .
വാർത്താ സമ്മേളനത്തിൽ
പാണ്ടനാട് രാധാകൃഷ്ണൻ, ജേക്കബ് വഴിയമ്പലം, കെ ജി
കർത്ത, ജോജി ചെറിയാൻ എന്നിവർ
പങ്കെടുത്തു.










