NEWS
സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നടത്തി
20/05/2026 07:43 PM IST
NILA

ചെങ്ങന്നൂർ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ മേഖലയുടെയും ഐ മൈക്രോ സർജറി &ലേസർ സെൻറർ കണ്ണാശുപത്രി തിരുവല്ലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ എഴിക്കാട് കമ്മ്യൂണിറ്റി ഹാളിൽ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നടത്തി.
മേഖല പ്രസിഡൻറ് മുരളീധരൻ കോട്ടയുടെ അധ്യക്ഷതയിൽ
ആറന്മുള ഗ്രാമപഞ്ചായത്ത് മെമ്പർ
ശ്രീനി ചാണ്ടി ഉദ്ഘാടനം ചെയ്തു എ കെ പി എ സംസ്ഥാന കമ്മിറ്റി അംഗം കെ ജി മുരളി ആറന്മുള ഗ്രാമപഞ്ചായത്ത് മെമ്പർ സോമാലി ദിവാകരൻ,
മേഖലാ സെക്രട്ടറി
ജയൻ ലുക്ക് മി , വൈസ് പ്രസിഡണ്ട് ഹരി പഞ്ചമി,
ക്യാമ്പ് കോഡിനേറ്റർ ശ്രീജിത്ത്
എന്നിവർ ആശംസകൾ അറിയിച്ചു ഡോക്ടർ ഗീതു ക്യാമ്പിന് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











