05:10pm 12 November 2026
NEWS
സൗജന്യ നേത്രപരിശോധനയും, തിമിര നിർണ്ണയ ക്യാമ്പും നവംബർ 14 ന്
12/11/2026  05:01 PM IST
nila
സൗജന്യ നേത്രപരിശോധനയും, തിമിര നിർണ്ണയ ക്യാമ്പും നവംബർ 14 ന്

പുലിയൂർ : ദേശീയ അന്ധത നിവാരണ പരിപാടി വിജയിപ്പിയ്ക്കുന്നതിൻ്റെ ഭാഗമായി, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പുലിയൂർ യൂണിറ്റിൻ്റെയും, തിരുവല്ല ചൈതന്യ കണ്ണാശുപത്രിയുടെയും, പേരിശ്ശേരി നാഷണൽ മെഡിക്കൽ ലബോറട്ടറിയുടെയും സംയൃക്തഭിമുഖ്യത്തിൽ നവംബർ 14 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ പേരിശ്ശേരി പെൻഷൻ ഭവനിൽ വച്ച് സൗജന്യ നേത്രപരിശോധനയും, തിമിര നിർണ്ണയ ക്യാമ്പും നടത്തുo.
ക്യാമ്പിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്ട്രർ ചെയ്യാവുന്നതാണ്. ഫോൺ.. 9447185565, 9497659289, 8547650380 ക്യാമ്പ് : 
കെ എസ് എസ് പി യു
 ബ്ലോക്ക് കമ്മറ്റി സെക്രട്ടറി എ.കെ പ്രസന്നൻ ഉദ്ഘാടനം ചെയ്യുo.ചൈതന്യ ഹോസ്പിറ്റൽ പബ്ളിക് ഹെൽത്ത് കെയർ മാനേജർ റോബിൻ ഏബ്രഹാം അദ്ധ്യക്ഷത വഹിയ്ക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.