12:20pm 11 November 2026
NEWS
സൗജന്യ കണ്ണ് പരിശോധന ക്യാമ്പ്
29/09/2025  07:38 PM IST
nila
സൗജന്യ കണ്ണ് പരിശോധന ക്യാമ്പ്

ചെങ്ങന്നൂർ റോട്ടറി ക്ലബ്ബിൻറെ നേതൃത്വത്തിൽ, കല്ലട ഐ കെയർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ, ഒക്ടോബർ 2-ാം തീയതി രാവിലെ 10 മണിക്ക് സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് ,റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത നെഫ്രോളജിസ്റ്റായ ഡോക്ടർ റീന തോമസ് നിർവഹിക്കുന്നതും വൃക്കകളുടെ പരപാലനത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നതും ആണ്
ഗാന്ധിജയന്തി ദിനത്തിൽ ആരോഗ്യ സേവനങ്ങൾക്കായുള്ള ഈ സംരംഭം, സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും സൗജന്യമായി പ്രയോജനപ്പെടുത്താവുന്നതാണ് . ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ കണ്ണ് പരിശോധന, കാറ്ററാക്ട് നിർണയം, ചികിത്സാ നിർദ്ദേശങ്ങൾ എന്നിവ ലഭ്യമാകും. ആവശ്യമായവർക്ക് പിന്നീട് ശസ്ത്രക്രിയയ്ക്കുള്ള സൗകര്യവും ഒരുക്കുന്നതാണ്. 
അതേ ദിവസം മുൻസിപ്പൽ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് റോട്ടറി ക്ലബ്ബിൻറെ വകയായി ഓവർകോട്ട് നൽകുന്നതാണ്. 
സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി, ഈ ക്യാമ്പ് കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടാൻ റോട്ടറി ക്ലബ്ബ് ആഹ്വാനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് 7025095013, 9847125435 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.