12:11am 14 November 2026
NEWS
വാലന്‍റൈൻസ് ദിനത്തിൽ സൗജന്യ ഡയബറ്റിക് ഷാർകോട്ട് ഫൂട്ട് സ്ക്രീനിങ് ക്യാമ്പ്.
10/02/2026  12:05 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വാലന്‍റൈൻസ് ദിനത്തിൽ സൗജന്യ ഡയബറ്റിക് ഷാർകോട്ട് ഫൂട്ട് സ്ക്രീനിങ് ക്യാമ്പ്

 

കൊച്ചി: പ്രമേഹം മൂലം കാലുകളിലെ അസ്ഥികളിലും സന്ധികളിലുമുണ്ടാകുന്ന കേടുപാടുകൾ കണ്ടെത്തുന്നതിനായി വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിൽ വാലന്‍റൈൻസ് ദിനത്തിൽ സൗജന്യ ഡയബറ്റിക് ഷാർകോട്ട് ഫൂട്ട് സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിക്കും. ഫൂട്ട് ആൻഡ് ആങ്കിൾ ഡിപ്പാർട്ട്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ 14ന് രാവിെല 10 മുതൽ വൈകിട്ട് അഞ്ച് വരെ നടക്കുന്ന ക്യാമ്പിന് ഓർത്തോപീഡിക്സ് സീനിയർ കൺസൾട്ടന്‍റ് ഡോ. രാജേഷ് സൈമൺ, കൺസൾട്ടന്‍റ് ഡോ. പി. ഡെന്നീസ് ജോസ് എന്നിവർ നേതൃത്വം നൽകും. പ്രമേഹത്തെ തുടർന്ന് കാലുകളിൽ വീക്കം, ചുവപ്പ് നിറം, വ്രണം, കാലുകളുടെ ഘടനാമാറ്റം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ, സംവേദനശേഷി നഷ്ടപ്പെടുന്ന സ്ഥിതിയുള്ളവർ, നടക്കാൻ പ്രയാസമനുഭവപ്പെടുന്നവർ തുടങ്ങിയവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. രജിസ്ട്രേഷന് 0484 215 4362, 9074550220 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img