
കൊച്ചി: ഡോ. ബീമ ക്ലിനിക് ഫോര്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റിന്റെ രണ്ടാമത്തെ ശാഖ ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു. ആയുര്‍വേദവും ആപ്ലൈഡ് ബിഹേവിയര്‍ അനാലിസിസ് തെറാപ്പിയും സംയോജിപ്പിച്ച ഇന്ത്യയിലെ കുട്ടികളുടെ ആദ്യ ക്ലിനികാണിത്.
ചെറുപ്പത്തില്‍ തന്നെ വളര്‍ച്ചാപരമായ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് സമയബന്ധിതമായ പരിഹാരങ്ങള്‍ ഉറപ്പാക്കുന്നതിനായി, വൈറ്റിലയിലെ ക്ലിനികിൽ ബുക്ക് ചെയ്യുന്ന ആദ്യ 10 കുട്ടികള്‍ക്ക് സൗജന്യ ഡെവലപ്പ്മെന്റല്‍ സ്ക്രീനിംഗ് നല്‍കും. ആയുര്‍വേദിക് ഡോക്ടറും ഇന്റർനാഷണൽ ബിഹേവിയറല്‍ അനലിസ്റ്റുമാണ് ഡോ.ബീമ എസ്. ക്ലിനിക്കില്‍ ആയുര്‍വേദ ചികിത്സയുടെയും, അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിഹേവിയറല്‍ തെറാപ്പിയുടെയും സമന്വയത്തിലൂടെ കുട്ടികള്‍ക്ക് വ്യക്തിഗത പിന്തുണയും പരിശീലനവും ഉറപ്പാക്കുമെന്ന് ഡോ.ബീമ എസ് പറഞ്ഞു.
കുട്ടികളിലെ എഡിഎച്ച്ഡി,ഓട്ടിസം, ശ്രദ്ധക്കുറവ്, പഠന, സ്വഭാവ വൈകല്യങ്ങള്‍, ഹൈപ്പര്‍ ആക്ടിവിറ്റി, മറ്റ് ഡെവലപ്മെന്റല്‍ ഡിലേ തുടങ്ങിയ പരിഹരിക്കുന്നതിലാണ് ഡോ.ബീമയുടെ വൈദഗ്ദ്ധ്യം. രണ്ട് മുതല്‍ 12 വയസ് വരെയുളള കുട്ടികള്‍ക്കായാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങൾക്കും : 77363 97734










