11:07am 05 September 2026
NEWS
ഖത്തർ ഫുട്ബോൾ ക്ലബ്ബിന്റെ മുൻ പരിശീലകന്റെ പേരിൽ തട്ടിപ്പ്: കളിക്കാരനിൽ നിന്ന് ലക്ഷങ്ങൾ കവർന്നയാൾ അറസ്റ്റിൽ
05/09/2026  10:32 AM IST
nila
ഖത്തർ ഫുട്ബോൾ ക്ലബ്ബിന്റെ മുൻ പരിശീലകന്റെ പേരിൽ തട്ടിപ്പ്: കളിക്കാരനിൽ നിന്ന് ലക്ഷങ്ങൾ കവർന്നയാൾ അറസ്റ്റിൽ

 


​റിയോ ഡി ജനീറോ: ഖത്തർ ഫുട്ബോൾ ക്ലബ്ബായ അൽ ദുഹൈലിന്റെ മുൻ പരിശീലകനും നിലവിൽ ബ്രസീലിയൻ ക്ലബ്ബായ ഗ്രെമിയോയുടെ കോച്ചുമായ ലൂയിസ് കാസ്ട്രോയുടെ വ്യാജ വ്യാജവിലാസമുണ്ടാക്കി കളിക്കാരിൽ നിന്ന് പണം തട്ടിയ യുവാവ് പോലീസിന്റെ പിടിയിലായി. ലൂക്കാസ് ഡി ഒലിവേര എഡ്വാർഡോ എന്നയാളെയാണ് ബ്രസീലിയൻ പോലീസ് അറസ്റ്റ് ചെയ്തത്.
​തട്ടിപ്പിന്റെ ഭാഗമായി വാട്‌സ്ആപ്പിലൂടെ ലൂയിസ് കാസ്ട്രോയുടെ ചിത്രം വെച്ച് ഗ്രെമിയോയുടെ കൊളംബിയൻ താരം ജോസ് ഇനാമൊറാഡോയെ സമീപിച്ച്, നിർദ്ധനർക്ക് ഭക്ഷണം നൽകുന്ന ചാരിറ്റി പ്രവർത്തനത്തിനെന്ന വ്യാജേന 23,000 ബ്രസീലിയൻ റിയാൽ (ഏകദേശം 15,000 ഖത്തർ റിയാൽ) ഇയാൾ തട്ടിയെടുക്കുകയായിരുന്നു.ഗ്രെമിയോ ഡിഫൻഡർ വാൾട്ടർ കാന്മാന് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടിൽ നിന്ന് കോച്ചിന്റെ വ്യാജ നിർദ്ദേശം ലഭിച്ചതോടെയാണ് സംശയം ഉയർന്നത്.പരിശീലന കേന്ദ്രത്തിൽ നേരത്തെ എത്താൻ കാന്മാനോട് ആവശ്യപ്പെട്ട സന്ദേശം ലഭിച്ച താരം, നേരിട്ട് പരിശീലകൻ ലൂയിസ് കാസ്ട്രോയുമായി ബന്ധപ്പെട്ടതോടെയാണ് വൻ തട്ടിപ്പ് പുറത്തുവന്നത്.
​തുടർന്ന് റിയോ ഡി ജനീറോയിലെയും റിയോ ഗ്രാൻഡെ ഡോ സുളിലെയും പോലീസ് സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ ഫേക്ക് 9' എന്ന സുരക്ഷാ പരിശോധനയിലാണ് പ്രതി പിടിയിലായത്. കൂടുതൽ കളിക്കാരെ ഇയാൾ ലക്ഷ്യമിട്ടിരുന്നോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img