
ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കാമ്പസ് ജന്തർമന്ദർ സംസ്ഥാന തല ഉദ്ഘാടനം ഡബ്യു.എം.ഒ കോളേജിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ നിർവഹിക്കുന്നു.
കൽപ്പറ്റ: രാജ്യത്ത് നടക്കുന്ന എസ്.ഐ.ആർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ശക്തിപകരാനായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാനത്തെ കാമ്പസുകളിൽ ജന്തർമന്ദറുകൾ സ്ഥാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. സംസ്ഥാന തല ഉദ്ഘാടനം മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിൽ നടന്നു. കോളേജിൽ സംഘടിപ്പിച്ച പ്രതീകാത്മക ജന്തർമന്ദർ പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ ഉദ്ഘാടനം ചെയ്തു. വോട്ട് ചോരി നടത്തിയ ഗ്യാനേഷ്കുമാറിനെയും അയാൾക്ക് സംരക്ഷണമൊരുക്കുന്ന മോദി-അമിത് ഷാമാരെയും പുറത്താക്കാൻ വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് കരുത്തേകാൻ തെരുവുകളെപ്പോലെ കാമ്പസുകൾക്കും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രൊട്ടസ്റ്റ് ഗെയിം, എസ്.ഐ.ആർ വിരുദ്ധ ഒപ്പുചാർത്തൽ എന്നിവയിൽ കോളേജിലെ വിദ്യാർത്ഥികൾ പങ്കാളികളായി.ഷിബിൻ റഹ്മാൻ, ആഷിഖ് ടി.എം, ഷൈജൽ കാഞ്ഞിരമുക്ക്, ആദില മെഹബിൻ, അഫ ഫാത്തിമ എന്നിവർ സംസാരിച്ചു. റാപ്പർ ഇർഷാദ് എ.ജെ പരിപാടി അവതരിപ്പിച്ചു. ലാമിയ, ദർശിനി, ഷുഹൈബ്, ദിൽഫ, അഫ് ലഹ, അഫ്നാൻ, അജിയത്ത്, ഹബീബ എന്നിവർ നേതൃത്വം നൽകി.
Photo Courtesy - Google










