
എറണാകുളം: പ്രക്ഷോഭങ്ങളെ അടിച്ചമർത്തി മുന്നോട്ട് പോവാമെന്ന് നരേന്ദ്ര മോദിയും അമിത് ഷായും കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമാണെന്നും ജന്തർ മന്തർ പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പ്രഖ്യാപിച്ചു. വോട്ട് ചോരിക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി യുവജന പ്രക്ഷോഭത്തെ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു അടിച്ചമർത്തുന്നനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരളം, എറണാകുളം മറൈൻ ഡ്രൈവിലെ അബ്ദുൽ കലാം മർഗിലായിരുന്നു ജന്തർ മന്ദർ പ്രതിഷേധം സംഘടിപ്പിച്ചത്. സമരം ചെയ്യുന്ന വ്യത്യസ്ത സംഘടന നേതാക്കളെയും വിദ്യാർത്ഥികളെയും കസ്റ്റഡിയിൽ വെക്കുകയും ക്രൂരമായി മർദ്ധിക്കുകയും ചെയ്യുന്ന സംഘ് പരിവാർ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സംഗമത്തിൽ ഉയർന്നത്.
വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകരായ ഡോ. ജിന്റോ ജോൺ, ജോളി ചിറയത്ത്, സണ്ണി എം. കാപ്പിക്കാട്, ഡോ. ടി.എസ്. ശ്യാംകുമാർ, ലാലി പി.എം, കെ.കെ. ബാബുരാജ്, സുധേഷ് എം. രഘു, ഫൗസിയ അബൂബക്കർ, കെ.കെ. സുരേഷ്, ഇലവുപാലം ഷംസുദ്ദീൻ,അഡ്വ. വാഹിദ്, ആയിഷ ഗഫൂർ, ജ്യോതിവാസ് പറവൂർ, ജാസ്മിൻ സിയാദ്, അനീഷ് മുല്ലശ്ശേരി, ദാന റാസിഖ്, ഇർഷാദ് എ.ജെ, അമീൻ പാക്സ്. എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. റാപ്പ് ഉൾപ്പെടെയുള്ള വിവിധ കലാവിഷ്കാരങ്ങളും പ്രതിഷേധത്തിൻ്റെ മാറ്റ് കൂട്ടി.
Photo Courtesy - Google








