02:36pm 18 November 2026
NEWS
ഫ്രറ്റേണിറ്റി അംഗത്വ കാമ്പയിന് തുടക്കം
17/11/2026  05:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഫ്രറ്റേണിറ്റി അംഗത്വ കാമ്പയിന് തുടക്കം
HIGHLIGHTS

കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലെ ആദ്യ വർഷ വിദ്യാർത്ഥികൾക്ക് അംഗത്വ കാർഡ് കൈമാറി ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ മെമ്പർഷിപ്പ് കാമ്പയിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്നു.

എറണാകുളം: 'ലെഗസി ലീവ്സ് ഓൺ, റെസിസ്റ്റൻസ് ലീഡ്സ് ഓൺ' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി.കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻ്റ് ടെക്ക്നോള്ജിയിലെ (കുസാറ്റ്) ആദ്യ വർഷ വിദ്യാർത്ഥികൾക്ക് അംഗത്വ കാർഡ് കൈമാറി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ കാമ്പയിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. നവം.15 മുതൽ ഡിസം.15 വരെയുള്ള കാലയളവിലാണ് കാമ്പയിൻ.കേരളത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളിൽ നിന്നായി കാമ്പസുകൾ, മലയോര, തീരദേശ പ്രദേശങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് വിദ്യാർത്ഥി-യുവജനങ്ങൾ സംഘടനയിൽ പുതുതായി അണിചേരുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ അറിയിച്ചു.
 
 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img