
കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ആദ്യ വർഷ വിദ്യാർത്ഥികൾക്ക് അംഗത്വ കാർഡ് കൈമാറി ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ മെമ്പർഷിപ്പ് കാമ്പയിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്നു.
എറണാകുളം: 'ലെഗസി ലീവ്സ് ഓൺ, റെസിസ്റ്റൻസ് ലീഡ്സ് ഓൺ' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി.കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻ്റ് ടെക്ക്നോള്ജിയിലെ (കുസാറ്റ്) ആദ്യ വർഷ വിദ്യാർത്ഥികൾക്ക് അംഗത്വ കാർഡ് കൈമാറി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ കാമ്പയിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. നവം.15 മുതൽ ഡിസം.15 വരെയുള്ള കാലയളവിലാണ് കാമ്പയിൻ.കേരളത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളിൽ നിന്നായി കാമ്പസുകൾ, മലയോര, തീരദേശ പ്രദേശങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് വിദ്യാർത്ഥി-യുവജനങ്ങൾ സംഘടനയിൽ പുതുതായി അണിചേരുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ അറിയിച്ചു.
Photo Courtesy - Google









