12:29am 06 August 2026
NEWS
പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘത്തെഅയക്കണം ഫ്രാൻസിസ് ജോർജ് എം.പി .
04/08/2026  08:18 PM IST
സണ്ണി ലുക്കോസ്
പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘത്തെഅയക്കണം ഫ്രാൻസിസ് ജോർജ് എം.പി .

സംസ്ഥാനത്ത് ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും മൂലം 20 ലേറെ പേർ മരിക്കുകയും അനേകമാളുകളുടെ വീടുകളും, കൃഷിയും, വ്യാപാരസ്ഥാപനങ്ങളും നശിച്ചത് വിലയിരുത്താൻ കേന്ദ്ര സംഘത്തെ അയക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്ക് നൽകിയ നിവേധനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് എത്തിയാൽ മാത്രമെ പ്രളയക്കെടുതിയുടെ രൂക്ഷത ശരിയായി വിലയിരുത്തുവാൻ സാധിക്കുകയുള്ളു.2018 ൽ ഉണ്ടായ മഹാ പ്രളയത്തിന് സമാനമായ മഴക്കെടുതിയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ശരാശരി 55.4 മില്ലിലിറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 184.2 മില്ലിലിറ്റർ മഴയാണ് പെയ്തത്.ഇതിൽ നിന്ന് തന്നെ മഴയുടെ രൂക്ഷത കണക്കാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെവെള്ളപ്പൊക്കമുണ്ടായ  മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ കേന്ദ്ര സംഘം വിലയിരുത്തുകയും സഹായം അനുവദിക്കുകയും ചെയ്തതുപോലെ കേരളത്തിനും അനുവദിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img