11:05pm 12 August 2026
NEWS
എയിംസ് മുഖ്യപരിഗണ വെള്ളൂരിന് ഫ്രാൻസിസ് ജോർജ് എം.പി .
11/08/2026  07:09 PM IST
സണ്ണി ലുക്കോസ്
എയിംസ് മുഖ്യപരിഗണ വെള്ളൂരിന്  ഫ്രാൻസിസ് ജോർജ് എം.പി .

യിംസ് കേരളത്തിൽ സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാർ തീരുമാനം എടുക്കുമ്പോൾ വെള്ളൂരിന് മുഖ്യ പരിഗണന നൽകുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി.നദ്ദ ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.

ഇത് സംബന്ധിച്ചുള്ള നിവേദനം  സമർപ്പിച്ചപ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കേരളത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളുടെ പരിശോധന സംസ്ഥാന സർക്കാർ നടത്തി വരുകയാണ്. പരിശോധനക്ക് റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്  കൈമാറും. പ്രസ്തുത റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

കോട്ടയം എറണാകുളം ജില്ലകളുടെ അടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളൂരിലെ കെ.പി.പി.എൽ നോട് ചേർന്നുള്ള സ്ഥലം എയിംസ് സ്ഥാപിക്കുവാൻ ഏറ്റവും അനുയോജ്യമാണന്ന് ഫ്രാൻസിസ് ജോർജ് കേന്ദ്ര മന്ത്രിയെ ധരിപ്പിച്ചു. റോഡ്,റെയിൽ എന്നീ ഗതാഗത സൗകര്യങ്ങളും സമീപത്ത് ഉള്ള വിമാനത്താവളവും, ആവശ്യമായ ജല ലഭ്യതയും ഇവിടെ ഉണ്ടന്ന് എം.പി പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img