07:24am 13 November 2026
NEWS
ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു.
16/06/2026  02:52 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു
HIGHLIGHTS

എറണാകുളം ലൂർദ് ആശുപത്രിയുടെ  ഡയറക്ടർ പദവിയിലേക്ക് ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു.മോൺ. മാത്യു കല്ലിങ്കൽ, ഫാ. ജോർജ് സെക്വീര എന്നിവർ സമീപം.

 

കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു. വരാപ്പുഴ അതിരൂപത വികാരി ജനറൽ വെരി റവ. മോൺ. മാത്യു കല്ലിങ്കലിന്റെ സാന്നിധ്യത്തിൽ ആശുപത്രിയിൽ നടന്ന ചടങ്ങിലാണ് ചുമതല കൈമാറ്റം നടന്നത്. നിലവിലെ ഡയറക്ടറായിരുന്ന ഫാ. ജോർജ് സെക്വീരയിൽ നിന്ന് ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ഔദ്യോഗികമായി ചുമതല ഏറ്റുവാങ്ങി. ലൂർദ് ആശുപത്രിയുടെ വളർച്ചയ്ക്കും സേവന മികവിനും നൽകിയ അമൂല്യ സംഭാവനകളെ വികാരി ജനറൽ പ്രത്യേകം അനുസ്മരിക്കുകയും, ഫാ. ജോർജ് സെക്വീരയുടെ നേതൃത്വത്തിൽ ആശുപത്രി കൈവരിച്ച പുരോഗതിയെ അഭിനന്ദിക്കുകയും ചെയ്തു.
പുതിയ ഡയറക്ടർക്ക് ആശംസകൾ നേർന്ന മോൺ. മാത്യു കല്ലിങ്കൽ, രോഗികേന്ദ്രീകൃത സേവനങ്ങളിലും ആരോഗ്യപരിപാലന രംഗത്തുമുള്ള ലൂർദ് ആശുപത്രിയുടെ മികവ് കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂഷ വർഗ്ഗീസ് എന്നിവർ ചേർന്ന് ഫാ. ജോർജ് സെക്വീരയ്ക്ക് ഉപഹാരം സമർപ്പിച്ചു.
മോൺ. ജോസഫ്  എട്ടുരുത്തിൽ,ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി റാഫേൽ കൊമരംചാത്ത്,  അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. സോനു അംബ്രോസ് ഇത്തിത്തറ, ഫാ. സെബി വിക്ടർ തുണ്ടിപ്പറമ്പിൽ, വൈദികർ, ആശുപത്രി മാനേജ്മെന്റ് അംഗങ്ങൾ, ഡോക്ടർമാർ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img