01:38am 07 November 2026
NEWS
ഫാ.മാർട്ടിൻ കൈതക്കാട്ട് സുപ്പീരിയർ ജനറൽ.
26/02/2025  12:33 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഫാ.മാർട്ടിൻ കൈതക്കാട്ട് സുപ്പീരിയർ ജനറൽ

കൊച്ചി: വിശുദ്ധ സ്നാപക യോഹന്നാൻ്റെ സന്യാസ സമൂഹത്തിൻ്റെ (സിഎസ്ജെബിപി) ആദ്യ മലയാളി സുപ്പീരിയർ ജനറലായി ഫാ.മാർട്ടിൻ കൈതക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം - അങ്കമാലി അതിരൂപതയിലെ ചേർത്തല കാവിൽ സെൻ്റ് മൈക്കിൾസ് ഇടവകയിലെ പരേതരായ അധ്യാപക ദമ്പതികൾ കെ.വി. മത്തായിയുടെയും കെ.ജെ. മേരിയുടെയും മകനാണ്. സഹോദരങ്ങൾ: ജെസ്സി കെ. മാത്യു, ജോസി കെ.മാത്യു, ജോജി കെ.മാത്യു, ജിൻസി.കെ.മാത്യു, ജെയ്സി കെ.മാത്യു.
ബ്രസിലീൽ ദീർഘനാളായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
വികാരി ജനറലായി ഫാ.നതാലീനൊ ദാവൻസെ (ബ്രസീൽ), കൺസിലർമാരായി ഫാ.ഷാബു പാലച്ചുവട്ടിൽ, ഫാ. ഷിബു ചീരമറ്റത്തിൽ, ഫാ.റോജി തൂമ്പുങ്കൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img