08:00am 17 September 2025
NEWS
വരാപ്പുഴ അതിരൂപതാംഗമായ ഫാ.ജോളി തപ്പലോടത്ത് (54) നിര്യാതനായി.
16/09/2025  10:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വരാപ്പുഴ അതിരൂപതാംഗമായ ഫാ.ജോളി തപ്പലോടത്ത് (54) നിര്യാതനായി.

കൊച്ചി: വരാപ്പുഴ അതിരൂപതാംഗമായ ഫാ.ജോളി തപ്പലോടത്ത് (54) നിര്യാതനായി.മൃതസംസ്കാരം ചിറ്റൂർ തിരുക്കുടുംബ ദൈവാലയത്തിൽ സെപ്തംബർ 18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടും. ബുധനാഴ്ച 2  മണിക്ക് ലൂർദ്ദ് ആശുപത്രിയിൽ പൊതുദർശനം. തുടർന്ന് ഉച്ചകഴിഞ്ഞ് 3.30 മുതൽ വൈകിട്ട് 7 മണിവരെ വള്ളുവള്ളി അമലോത്ഭവമാതാ ദൈവാലത്തിൽ പൊതുദർശനവും 4 മണിക്ക് ദിവ്യബലിയും നടത്തപ്പെടും. തുടർന്ന് രാത്രി  8 മണിമുതൽ ചിറ്റൂരുള്ള ജോളിയച്ചൻ്റെ ഭവനത്തിൽ അന്ത്യോപചാരം അർപ്പിക്കപ്പെടും.18-ാം തീയതി വ്യാഴാഴ്ച രാവിലെ 8 മണി മുതൽ ചിറ്റൂർ തിരുക്കുടുംബ ദൈവാലയത്തിൽ പൊതുദർശനം. തുടർന്ന് രാവിലെ 10 മണിക്ക് മൃതസംസ്ക്കാര ദിവ്യബലി അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപറമ്പിൽ പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും. മാതാവ് ഫിലോമിന,സഹോദരങ്ങൾ ജോസി,ജോഷി,സിസ്റ്റർ സിന്ധു Ocarm.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img img