
വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫാ. ജോർജ് നെല്ലിശ്ശേരി അനുസ്മരണ സമ്മേളനത്തിൽ ഫാ. തരിയൻ ഞാളിയത്ത് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തുന്നു. ദേവസി നെല്ലിശ്ശേരി, അഡ്വ. ജോയി ജോർജ് വെട്ടിക്കൽ, അഡ്വ. മത്തായി വർക്കി മുതരേന്തി, ഫാ. അക്വീനോസ് ചിറ്റിലപ്പിള്ളി എന്നിവർ സമീപം.
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ സീനിയർ വൈദീകനും സഭാ പണ്ഡിതനുമായിരുന്ന ഫാ. ഡോ. ജോർജ് നെല്ലിശ്ശേരിയെ വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ വിവിധ വിശ്വാസി കൂട്ടായ്മകൾ അനുസ്മരിച്ചു. എറണാകുളം കണ്ണങ്കുന്നത്ത് ആശ്രമ ദേവാലയത്തിലെ കുർബാനയെ തുടർന്ന് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിൽ അഡ്വ. മത്തായി വർക്കി മുതിരേന്തി അധ്യക്ഷനായിരുന്നു. ഫാ. തരിയൻ ഞാളിയത്ത് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഫാ. അക്വീനോസ് ചിറ്റിലപ്പള്ളി, അഡ്വ. ജോയി ജോർജ് വെട്ടിക്കൽ, ജോസഫ് പി. എബ്രഹാം, വിത്സൻ വടക്കുഞ്ചേരി, ദേവസി നെല്ലിശ്ശേരി, ടോമി ജെ. പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google







