02:21pm 11 November 2026
NEWS
ഫാ.ഫിർമൂസ് സ്മാരക വനിതാ പുരസ്ക്കാര വിതരണം ഞായറാഴ്ച
10/10/2025  09:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഫാ.ഫിർമൂസ് സ്മാരക വനിതാ പുരസ്ക്കാര വിതരണം ഞായറാഴ്ച

കൊച്ചി: സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയായി സമൂഹത്തിൽ പ്രചോദനപരമായി മുന്നേറ്റം നടത്തുന്ന വനിതകൾക്കായി ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ നൽകുന്ന  പുരസ്കാരങ്ങൾഒക്ടോബർ 12 ഞായറാഴ്ച എറണാകുളം  പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജ് ഹണി. എം വർഗീസ് വിതരണം ചെയ്യും.എറണാകുളം  പ്രൊവിഡൻസ് റോഡിലുള്ള ഇ.എസ്. എസ് .എസ് ഹാളിൽ വൈകീട്ട് മൂന്നിന് നടക്കുന്നപരിപാടിയിൽ വിവിധ മേഖലകളിൽ നിന്ന് 17 വനിതകളെ ആദരിക്കും.തൃക്കാക്കര ഭാരത മാതാ കോളേജ് റിട്ട. അധ്യാപിക ഡോ. കൊച്ചുറാണി ജോസഫ് മുഖ്യപ്രഭാഷണംനടത്തും.ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ പ്രസിഡൻ്റ് മാത്യു ലിഞ്ചൻ റോയി അധ്യക്ഷത വഹിക്കുന്നചടങ്ങിൽ എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സിൻസി മോൾ ആൻ്റണി കെ,എറണാകുളം ഇൻഫന്റ് ജീസസ് ഇടവക വികാരി റവ.ഡോ. ഡഗ്ളസ് പിൻഹീറോ, ശിമിത്തേരിമുക്ക് തിരു കുടുംബ ആശ്രമാംഗംഫാ.ഡെന്നീസ് തറയിൽ എന്നിവർ ആശംസകൾ നേരും. നായരമ്പലം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡൻ്റ് വി.എ. കൊച്ചുത്രേസ്യ ഫാദർ ഫിർമൂസ് അനുസ്മരണ പ്രസംഗം നടത്തും. ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിഎൻ.സി.അഗസ്റ്റിൻ സ്വാഗതവുംട്രഷറർപി. ആർ. ലോറൻസ് നന്ദിയും പറഞ്ഞു പറയും.സമൂഹത്തിന് പ്രചോദനാത്മകമാം വിധം സേവനങ്ങൾ നൽകുകയും  നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത 17  വനിതകൾക്കാണ് ഇത്തവണ  പുരസ്ക്കാരങ്ങൾ  സമ്മാനിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img