03:22pm 09 November 2026
NEWS
മന്ത്രിസഭയുടെ നാലാം വാർഷികം; കേക്ക് മുറിച്ചു മധുരം പകർന്നു മുഖ്യമന്ത്രി.
20/05/2025  12:36 PM IST
ചെറുകര സണ്ണിലൂക്കോസ്
മന്ത്രിസഭയുടെ നാലാം വാർഷികം; കേക്ക് മുറിച്ചു മധുരം പകർന്നു മുഖ്യമന്ത്രി.

"ആദ്യ മധുരം കടന്നപ്പള്ളിക്ക് കൊടുക്കാം"... രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി നെടുമ്പാശേരി സിയാൽ 0484 ലോഞ്ചിൽ കേക്ക് മുറിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിറഞ്ഞ ആഹ്ലാദത്തോടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ആദ്യ കേക്ക് നൽകി.  
 
രാവിലെ 9.30 ന് ലോഞ്ച് ഹാളിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ആഘോഷ മധുരം പങ്കുവെച്ചത്. മന്ത്രിസഭാംഗങ്ങളായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ രാജൻ, കെ.കൃഷ്ണൻ കുട്ടി, പി രാജീവ്, കെ ബി ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

മന്ത്രിമാർക്കും മാധ്യമ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി തന്നെ മധുരം നൽകി. തുടർന്ന് മന്ത്രിസഭാ യോഗം ചേർന്നു. 
 
മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് നടന്നുവരുന്നത് . ഏപ്രിൽ 21ന് തുടങ്ങിയ വാർഷികാഘോഷം മെയ് 30 വരെ വിപുലമായ പരിപാടികളോടെ തുടരും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img