04:01am 01 July 2026
NEWS
ഇടുക്കിയിലെ റിസോർട്ടിൽ നാല് വയസുകാരന് ക്രൂരമർദനം
30/06/2026  08:24 PM IST
nila
ഇടുക്കിയിലെ റിസോർട്ടിൽ നാല് വയസുകാരന് ക്രൂരമർദനം

ഇടുക്കി കാന്തല്ലൂരിലെ ഒരു റിസോർട്ടിൽ നാല് വയസുകാരന് ക്രൂരമർദനം. ചെന്നൈയിൽ നിന്നെത്തിയ വിനോദസഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന കുട്ടിയെയാണ് അതേ സംഘത്തിലെ ചിലർ ആക്രമിച്ചതെന്നാണ് വിവരം.

കുട്ടിയെ റിസോർട്ടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം നിലത്തേക്ക് തള്ളിയിടുകയും ചവിട്ടുകയുമുണ്ടായതായി ദൃക്‌സാക്ഷികൾ പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇടപെട്ട് ആക്രമിച്ചവരെ തടഞ്ഞുവെക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img