01:40am 22 September 2026
NEWS
കാണാതായ നാലര വയസ്സുകാരന്റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ
20/09/2026  06:30 AM IST
nila
കാണാതായ നാലര വയസ്സുകാരന്റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് നാലര വയസ്സുകാരനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടുകാൽക്കോണം വാറുവിളാകത്ത് വീട്ടിൽ ദിലീപ്–ശ്രുതി ദമ്പതികളുടെ മകൻ ദീപക്കാണ് മരിച്ചത്.

വൈകുന്നേരം മുതൽ കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ആറുമണിയോടെ ബാലരാമപുരം പോലീസിൽ വിവരം അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ കിണറ്റിൽ കുട്ടിയെ കണ്ടെത്തിയത്.

ഫയർഫോഴ്സിന്റെ സഹായത്തോടെ കുട്ടിയെ കിണറ്റിൽനിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തിൽ ബാലരാമപുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img