NEWS
അമീർ കപ്പിലേക്ക് നാല് ടീമുകൾ; പ്രാഥമിക റൗണ്ട് ഷെഡ്യൂൾ പുറത്ത്
25/12/2025 10:21 AM IST
nila

ദോഹ:ഖത്തറിലെ ഏറ്റവുംഅഭിമാനകരമായ ഫുട്ബോൾ ടൂർണമെന്റുകളിലൊന്നായ അമീർ കപ്പിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ ജനുവരി 10ന് നടക്കുമെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. നാല് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ഈ നോക്കൗട്ട് മത്സരങ്ങളിൽ നിന്ന് നാല് ടീമുകൾ റൗണ്ട് ഓഫ് 16 ഘട്ടത്തിലേക്ക് യോഗ്യത നേടും.അബ്ദുള്ള ബിൻ ഖലീഫ സ്റ്റേഡിയത്തിൽ അൽ സൈലിയയും അൽ മുവൈഥറും ഏറ്റുമുട്ടുമ്പോൾ, താനി ബിൻ ജാസിം സ്റ്റേഡിയത്തിൽ അൽ മാർഖിയ–മുവൈഥർ പോരാട്ടമാണ് നടക്കുക. ഹമദ് ബിൻ ഖലീഫ സ്റ്റേഡിയത്തിൽ അൽ ഖറൈതിയാത്–അൽ ബിദ്ദ മത്സരം അരങ്ങേറും. ഇതേ വേദിയിൽ തന്നെ അൽ വാബും ലുസൈലും തമ്മിലുള്ള മത്സരം നടക്കും.മത്സരങ്ങൾ സമനിലയിൽ അവസാനിച്ചാൽ അധികസമയം അനുവദിക്കും. അതിനുശേഷവും വിജയിയെ കണ്ടെത്താനായില്ലെങ്കിൽ പെനാൽറ്റി ഷൂട്ടൗട്ട് വഴിയായിരിക്കും വിധി നിർണയം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










