12:55pm 12 November 2026
NEWS
നാല് കാലുള്ള താരങ്ങൾ വേദി കീഴടക്കി; സൂഖ് അൽ വക്രയിൽ സർക്കസ് വിസ്മയം
28/12/2025  01:56 PM IST
nila
നാല് കാലുള്ള താരങ്ങൾ വേദി കീഴടക്കി; സൂഖ് അൽ വക്രയിൽ സർക്കസ് വിസ്മയം

ദോഹ:സൂഖ് അൽ വക്രയിൽ അരങ്ങേറിയ അന്താരാഷ്ട്ര സർക്കസ് ഷോ ‘ബിയോണ്ട് റിയാലിറ്റി’യുടെ മൂന്നാം പതിപ്പിൽ,
 തിളങ്ങിയത് നാല് കാലുള്ള  താരങ്ങൾ.പരിശീലനം നേടിയ പൂച്ചകൾ സംഗീതത്തിന്റെയും വെളിച്ചത്തിന്റെയും ഒത്തുചേരലിൽ,നടത്തിയ ബാലൻസിങ്അഭ്യാസങ്ങൾകാണികളുടെ കൈയ്യടികൾനേടി.പരിശീലകൻ നേതൃത്വം നൽകിയ പ്രകടനത്തിൽ, ചുറ്റും വളഞ്ഞുനിൽക്കുന്ന വേദിയിൽ ആത്മവിശ്വാസത്തോടെ നീങ്ങുന്ന പൂച്ചകൾ, സർക്കസിന് പുതിയൊരു മുഖം സമ്മാനിച്ചു. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിച്ച ഈ അവതരണം, ഷോയുടെ ഏറ്റവും ശ്രദ്ധേയമുഹൂർത്തങ്ങളിലൊന്നായി മാറി.ശീതകാല വിനോദ പരിപാടിയായ ‘ബിയോണ്ട് റിയാലിറ്റി’ ലോകോത്തര മൃഗപ്രകടനങ്ങളെയും തത്സമയ കലാപരിപാടികളെയും ഒരുമിച്ച് അവതരിപ്പിക്കുന്നു. പൂച്ചകളോടൊപ്പം നായകൾ, കടുവകൾ, പുലികൾ എന്നിവയുടെ പ്രകടനങ്ങളും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതായി. ഏഴ് നിശ്ചിത പ്രകടനങ്ങളിലായി അരങ്ങേറുന്ന ഷോ, ഓരോ രാത്രിയും കാണികൾക്ക് നിറഞ്ഞൊഴുകുന്ന വിനോദാനുഭവമാണ് സമ്മാനിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img