NEWS
ഗാസയിൽ ആശുപത്രിക്ക് നേരേ ഇസ്രയേൽ ആക്രമണം
25/08/2025 05:49 PM IST
nila

ഗാസയിൽ ആശുപത്രിക്ക് നേരേ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 15 പേർ മരിച്ചു. തെക്കൻ ഗാസയിലെ നാസർ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. റോയിട്ടേഴ്സ് ക്യാമറാമാനും അസോസിയറ്റ് പ്രസിന്റെയും അൽ ജസീറയുടെയും എൻബിസിയുടെയും ജേർണലിസ്റ്റുകളുമാണ് കൊല്ലപ്പെട്ടത്.
ആദ്യത്തെ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. പ്രദേശത്തു കനത്ത പുക ഉയർന്നതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. സംഭവത്തിൽ ഇസ്രയേൽ സൈന്യവും പ്രധാനമന്ത്രിയുടെ ഓഫിസും പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











