08:59pm 19 August 2026
NEWS
തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട; അമ്മയും മകനും ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ
19/08/2026  08:56 AM IST
nila
തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട; അമ്മയും മകനും ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്തിയതായി കണ്ടെത്തിയ നാലംഗ സംഘം എക്‌സൈസ് പിടിയിലായി. അമ്മയും മകനും മകന്റെ പെൺസുഹൃത്തും ഉൾപ്പെടെയുള്ള സംഘത്തിൽ നിന്ന് 125 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ഇഞ്ചക്കൽ സ്വദേശി കിരൺ, അക്ഷയ്, കിരണിന്റെ അമ്മ ബീന, പെൺസുഹൃത്ത് സന്ധ്യ എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്ന് ലഹരി എത്തിക്കുന്നതിനിടെയാണ് സംഘം പിടിയിലായതെന്നാണ് എക്‌സൈസിന്റെ കണ്ടെത്തൽ.

നെയ്യാറ്റിൻകര ആറാലുംമൂട് ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. എക്‌സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. ലഹരിക്കെതിരായ എക്‌സൈസിന്റെ ‘ഓപ്പറേഷൻ തണ്ടർ’ നടപടികളുടെ ഭാഗമായായിരുന്നു പരിശോധന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img