08:42pm 14 June 2024
NEWS
പഴയ രാഹുൽ ബ്രി​ഗേഡിലെ മൂന്നുപേർ ഉൾപ്പെടെ മൂന്നാം മോദി മന്ത്രിസഭയിൽ നാല് മുൻ കോൺ​ഗ്രസ് നേതാക്കളും

10/06/2024  09:07 AM IST
nila
പഴയ രാഹുൽ ബ്രി​ഗേഡിലെ മൂന്നുപേർ ഉൾപ്പെടെ മൂന്നാം മോദി മന്ത്രിസഭയിൽ നാല് മുൻ കോൺ​ഗ്രസ് നേതാക്കളും

ന്യൂഡൽഹി: പഴയ രാഹുൽ ബ്രി​ഗേഡിലെ മൂന്നുപേർ ഉൾപ്പെടെ മൂന്നാം മോദി മന്ത്രിസഭയിൽ നാല് മുൻ കോൺ​ഗ്രസ് നേതാക്കളും. മുൻ കോൺ​ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, റവനീത് സിങ് ബിട്ടു, റാവു ഇന്ദർജീത് സിങ് എന്നിവരാണ് ഇന്നലെ കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സിന്ധ്യ, പ്രസാദ, ബിട്ടു എന്നിവരാണ് പഴയ രാഹുൽ ബ്രി​ഗേഡിലെ അം​ഗങ്ങൾ. കോൺ​ഗ്രസിന്റെ ഭാവി പ്രതീക്ഷകളായി പൊതുവെ കരുതപ്പെട്ടിരുന്നവരാണ് മൂവരും. 

യുപിഎ സർക്കാരിൽ മന്ത്രിമാരായിരുന്നു സിന്ധ്യയും പ്രസാദയും. 2020ൽ ബിജെപിയിൽ ചേർന്ന സിന്ധ്യ കഴിഞ്ഞ മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നു. പ്രസാദയ്ക്കും ബിട്ടുവിനും ബിജെപിയുടെ കുപ്പായത്തിൽ കേന്ദ്രത്തിൽ ഇതു കന്നി മന്ത്രിസ്ഥാനമാണ്. 2021ൽ ബിജെപിയിൽ ചേർന്ന പ്രസാദ, യുപി സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് ലോക്സഭയിലേക്കു മത്സരിച്ചത്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ബിട്ടു ബിജെപിയിൽ ചേക്കേറിയത്.

ലുധിയാനയിൽ മത്സരിച്ചു തോറ്റെങ്കിലും പഞ്ചാബിലെ സിഖ് സമുദായത്തിനിടയിൽ സ്വാധീനം വർധിപ്പിക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായാണു ബിട്ടുവിനു മന്ത്രിസ്ഥാനം ലഭിച്ചത്. 1998–2014 കാലയളവിൽ ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് എംപിയായിരുന്ന റാവു ഇന്ദർജീത് സിങ്, 2014ൽ ബിജെപിയിലേക്കു മാറി. ഒന്നാം മോദി സർക്കാരിന്റെ കാലം തൊട്ടു വിവിധ മന്ത്രാലയങ്ങളിൽ സഹമന്ത്രിയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL