02:41pm 23 October 2026
NEWS
സൗദിയിൽ മസാജിങ് കേന്ദ്രത്തിൽ സദാചാര വിരുദ്ധ പ്രവർത്തിയിൽ ഏർപ്പെട്ട നാല് പ്രവാസികൾ അറസ്റ്റിൽ


12/04/2025  07:55 AM IST
nila
സൗദിയിൽ മസാജിങ് കേന്ദ്രത്തിൽ സദാചാര വിരുദ്ധ പ്രവർത്തിയിൽ ഏർപ്പെട്ട നാല് പ്രവാസികൾ അറസ്റ്റിൽ

ജിദ്ദ: സൗദിയിൽ നാല് പ്രവാസികൾ അറസ്റ്റിൽ. മസാജിങ് കേന്ദ്രത്തിൽ സദാചാര വിരുദ്ധ പ്രവർത്തിയിൽ ഏർപ്പെട്ടവരാണ് അറസ്റ്റിലായത്. പൊതു ധാർമികത ലംഘിച്ചു എന്നാരോപിച്ചാണ് പൊലീസിന്റെ നടപടി. ജിദ്ദ പൊലീസ് നഗരത്തിലെ മസാജിങ് പാർലറുകളിൽ  നടത്തിയ പരിശോധനയിലാണ് പ്രവാസികളെ അറസ്റ്റ് ചെയ്തത്. 


ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കമ്യൂണിറ്റി സെക്യൂരിറ്റി, മനുഷ്യകടത്ത് വിരുദ്ധ വിഭാഗവുമായി ചേർന്നാണ് പൊലീസ് പരിശോധന നടത്തിയത്. കൂടുതൽ നിയമ  നടപടികൾക്കായി  പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമലംഘനം നടത്തിയ മസാജിങ് കേന്ദ്രത്തിനെതിരെയും നിയമ നടപടികൾ സ്വീകരിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img