
എളംകുളം സുനോറോ പള്ളി സുവർണ ജൂബിലി സ്മാരക മന്ദിരത്തിൻ്റെ ശിലാസ്ഥാപനം നടത്തിയ ശേഷം ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവാ അനുഗ്രഹ പ്രഭാഷണം നടത്തുന്നു.
കൊച്ചി: എളംകുളം സെൻ്റ് മേരീസ് സൂനോറോ സിംഹാസന പള്ളിയിൽ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും തുടര്‍ന്ന് സുവർണ ജൂബിലി
സ്മാരക മന്ദിരത്തിൻ്റെ ശിലാസ്ഥാപനവും ബാവ നടത്തി. ഞായറാഴ്ച രാവിലെ ശ്രേഷ്ഠ ബാവയുടെ കാർമികത്വത്തിൽ നടത്തിയ വി. കുർബാനയെത്തുടർന്ന് നടന്ന സ്വീകരണ സമ്മേളനം ഉമ തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. കോൺഗ്രിഗേഷൻ പ്രസിഡന്‍റ് ക്യാപ്റ്റൻ മനോജ് എം ജേക്കബ് അധ്യക്ഷത വഹിച്ചു. വികാരി ഫാ. സാംസൺ മേലോത്ത് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ പി ഡി മാർട്ടിൻ, മുൻമന്ത്രി ഡൊമിനിക് പ്രസന്‍റേഷൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഈ. എ വർഗീസ് സ്വാഗതവും ജോൺസൺ ജോസഫ് നന്ദിയും പറഞ്ഞു.
സൂനോറോ പള്ളി അംഗങ്ങളായ, 2026 ഡാക്കർ യൂത്ത് ഒളിമ്പിക്സിന് വേണ്ടി ഇന്‍റര്‍നാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐ ഒ സി) ആഗോളതലത്തിൽ നടത്തിയ മെഡൽ ഡിസൈനിംഗ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ എലിശുബാ ജോ എബ്രഹാമിനെയും "മഹാകവി ഉള്ളൂർ സാഹിത്യ ചരിത്രത്തിലെ ഭാസുര നക്ഷത്രം" എന്ന ഗ്രന്ഥം പ്രഫ. എം കെ സാനുവുമായി ചേർന്ന് എഴുതിയ ഡോ. ടി എസ് ജോയിയെയും ചടങ്ങില്‍ അനുമോദിച്ചു.








