
From left : Fr.James ambalathil, Ms. Stella Varghese (sitting), Dr Rose V Pulikkal, Dr PV Louis , Dr PV Thomas ,Mr. PV Xavier
എറണാകുളം : കുഴുപ്പിള്ളിയിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന 200 ബെഡഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ശിലാസ്ഥാപനം 2025 ജൂൺ 5-ന് വ്യാഴാഴ്ച രാവിലെ 10:30 ന് ഹോസ്പിറ്റൽ ഡയറക്ടർസ് നിർവഹിച്ചു.സാധാരണക്കാരായ ജനങ്ങൾക്ക് മുൻഗണന നൽകുന്ന മികച്ച സൗകര്യങ്ങളോടു കൂടിയ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ് നിർമാണം ആരംഭിക്കുന്നത്. ഈ സംരംഭം സാധ്യമാകുന്നതോടുകൂടി വൈപ്പിൻ ,പറവൂർ ,കൊടുങ്ങല്ലൂർ ഗുരുവായൂർ എന്നീ മേഘലകളിലെ പൊതുജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ ലോകോത്തര നിലവാരമുള്ള ചികിത്സകൾ ലഭ്യാമാകുമെന്ന് ഹോസ്പിറ്റൽ മാനേജ്മന്റ് ഉറപ്പുനൽകി.
പ്രസ്തുത ചടങ്ങിൽ Fr.ജെയിംസ് അമ്പലത്തിൽ ,Rev.Fr.കുര്യാക്കോസ് മുണ്ടാടൻ എന്നിവർ പ്രാർത്ഥന കർമ്മങ്ങൾക്ക് നേതൃത്വം നൽകുകയും, ഹോസ്പിറ്റൽ ഡയറക്ടർസ് Dr പി .വി ലൂയിസ് ,Dr. പി .വി.തോമസ് , Mr. പി.വി. സേവിയർ, മറ്റു പുളിക്കൽ കുടുംബാംഗങ്ങളും ഡോക്ടർസ് , സ്റ്റാഫ് അംഗങ്ങൾ,പഞ്ചായത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റും മറ്റു രാഷ്ട്രീയപ്രമുഖരും പങ്കെടുത്തു.








