01:56pm 13 November 2026
NEWS
കുഴുപ്പിള്ളിയിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന 200 ബെഡഡ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ശിലാസ്ഥാപനം
05/06/2025  06:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുഴുപ്പിള്ളിയിൽ  മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഗ്രൂപ്പ്  പുതുതായി ആരംഭിക്കുന്ന 200 ബെഡഡ്  സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ  ശിലാസ്ഥാപനം
HIGHLIGHTS

From left : Fr.James ambalathil, Ms. Stella Varghese (sitting), Dr Rose V Pulikkal, Dr PV Louis , Dr PV Thomas ,Mr. PV Xavier

എറണാകുളം : കുഴുപ്പിള്ളിയിൽ  മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഗ്രൂപ്പ്  പുതുതായി ആരംഭിക്കുന്ന 200 ബെഡഡ്  സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ  ശിലാസ്ഥാപനം 2025 ജൂൺ 5-ന് വ്യാഴാഴ്ച രാവിലെ 10:30 ന്   ഹോസ്പിറ്റൽ ഡയറക്ടർസ്  നിർവഹിച്ചു.സാധാരണക്കാരായ ജനങ്ങൾക്ക്  മുൻഗണന നൽകുന്ന മികച്ച സൗകര്യങ്ങളോടു കൂടിയ  സൂപ്പർ സ്‌പെഷ്യാലിറ്റി  ഹോസ്പിറ്റലാണ്  നിർമാണം ആരംഭിക്കുന്നത്. ഈ സംരംഭം സാധ്യമാകുന്നതോടുകൂടി  വൈപ്പിൻ ,പറവൂർ ,കൊടുങ്ങല്ലൂർ ഗുരുവായൂർ എന്നീ മേഘലകളിലെ  പൊതുജനങ്ങൾക്ക്  കുറഞ്ഞ ചിലവിൽ ലോകോത്തര നിലവാരമുള്ള  ചികിത്സകൾ ലഭ്യാമാകുമെന്ന്  ഹോസ്പിറ്റൽ മാനേജ്‌മന്റ്  ഉറപ്പുനൽകി.  

പ്രസ്തുത ചടങ്ങിൽ Fr.ജെയിംസ് അമ്പലത്തിൽ ,Rev.Fr.കുര്യാക്കോസ് മുണ്ടാടൻ എന്നിവർ  പ്രാർത്ഥന കർമ്മങ്ങൾക്ക്  നേതൃത്വം നൽകുകയും, ഹോസ്പിറ്റൽ ഡയറക്ടർസ് Dr പി .വി ലൂയിസ് ,Dr. പി .വി.തോമസ് , Mr. പി.വി. സേവിയർ, മറ്റു  പുളിക്കൽ കുടുംബാംഗങ്ങളും ഡോക്ടർസ് , സ്റ്റാഫ് അംഗങ്ങൾ,പഞ്ചായത്ത്‌ പ്രസിഡന്റും, വൈസ് പ്രസിഡന്റും മറ്റു രാഷ്ട്രീയപ്രമുഖരും പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img