
മരട് നഗരസഭയുമായി ചേര്‍ന്ന് ഫോറം കൊച്ചി 41 അങ്കണവാടികളിലെ 650 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്കുന്ന മൈ സ്കൂള്‍ ബാഗ് പദ്ധതിയില്‍ ഫോറം കൊച്ചി എജിഎം സജീഷ് ചന്ദ്രന് ഉപകരണങ്ങള്‍ കൈമാറുന്നു. ഇടത്തു നിന്ന് ഫോറം കൊച്ചി സീനിയര്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് ജീതിന് രത്നാകരന്, സ്ഥിരസമിതി അധ്യക്ഷന്‍ പി ഡി രാജേഷ്, മുനിസിപ്പല്‍ വൈസ് ചെയര്‍പെഴ്സണ്‍ ജിന്സണ് പീറ്റര്‍, സ്ഥിരസമിതി അധ്യക്ഷന്‍ ടി കെ സച്ചിദാനന്ദന്, ചെയര്‍ പെഴ്സണ്‍ അജിത നന്ദകുമാര്‍, സ്ഥിരസമിതി അധ്യക്ഷകളായ മോളി ജയിംസ്, നിഷാ നിഹാബ്, ഐസിഡിസ് സൂപ്പര്‍വൈസര്‍ ഫെമിത വി കെ എന്നിവര്‍ സമീപം.
കൊച്ചി: മരട് നഗരസഭയുമായി ചേര്‍ന്ന് നഗരസഭാ പരിധിയിലെ 41 അങ്കണവാടികളിലെ 650 കുട്ടികള്‍ക്ക് സ്കൂള്‍ ബാഗും കുടയുമുള്പ്പെട്ട പഠനോപകരണങ്ങള്‍ നല്കി ഫോറം കൊച്ചി. ഫോറം കൊച്ചിയുടെ സിഎസ്ആറായ ഫോറം കെയേഴ്സിനു കീഴിലെ മൈ സ്കൂള്‍ ബാഗ് പദ്ധതിയിലാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. മരട് എസ് എന്‍ പാര്‍ക്കില്‍ നടന്ന വിതരണച്ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍പെഴ്സണ്‍ ജിന്സണ് പീറ്റര്‍ അധ്യക്ഷനായി. ചെയര്‍പെഴ്സണ്‍ അജിത നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ഫോറം കൊച്ചി എജിഎം സജീഷ് ചന്ദ്രന് ഉപകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. വിവിധ സ്ഥിരസമിതി അധ്യക്ഷന്മാരായ ടി കെ സച്ചിദാനന്ദന്, സുനില സിബി, മോളി ജെയിംസ്, പി ഡി രാജേഷ്, നിഷാ നിഹാബ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഫെമിത വി കെ, ഫോറം കൊച്ചി സീനിയര്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് ജീതിന് രത്നാകരന് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍, രക്ഷാകര്ത്താക്കള്, വിവിധ അങ്കണവാടി അധ്യാപികമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Photo Courtesy - Google







