NEWS
മഡുറോയെ പിടികൂടാനെത്തിയ അമേരിക്കൻ സേന കൊന്നു തള്ളിയത് 47 വെനസ്വേലൻ സൈനികരെ
17/01/2026 08:01 AM IST
nila

ഈ മാസം ആദ്യം കരാക്കസിൽ കടന്നു കയറി അമേരിക്ക നടത്തിയ ആക്രമണത്തിലും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ സംഭവത്തിലും 47 വെനസ്വേലൻ സൈനികർ കൊല്ലപ്പെട്ടു. വെനസ്വേലൻ പ്രതിരോധമന്ത്രി വ്ലാദിമിർ പാഡ്രിനോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ടവരിൽ ഒമ്പത് പേർ സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 3-ന് രാവിലെ നടന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടതായി ക്യൂബ വ്യക്തമാക്കിയ 32 സൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ വ്യാഴാഴ്ച ക്യൂബ ഏറ്റുവാങ്ങിയിരുന്നു. അതേസമയം, ആക്രമണത്തിൽ ആകെ 100 പേർ കൊല്ലപ്പെട്ടതായി വെനസ്വേലയുടെ ആഭ്യന്തര മന്ത്രി കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നെങ്കിലും, അതിൽ എത്ര പേർ സൈനികരാണെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











