12:06pm 24 August 2026
NEWS
ഫോർമുല വൺ ഖത്തർ ഗ്രാന്റ് പ്രീ 2026: ഇനി 100 ദിനങ്ങൾ മാത്രം; കൗണ്ട്ഡൗൺ പോസ്റ്റർ പുറത്തിറക്കി
23/08/2026  11:07 AM IST
nila
ഫോർമുല വൺ ഖത്തർ ഗ്രാന്റ് പ്രീ 2026: ഇനി 100 ദിനങ്ങൾ മാത്രം; കൗണ്ട്ഡൗൺ പോസ്റ്റർ പുറത്തിറക്കി

​ദോഹ: ഫോർമുല വൺ ഖത്തർ എയർവേയ്‌സ് ഖത്തർ ഗ്രാന്റ് പ്രീ 2026-ന് ഇനി 100 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മത്സരത്തിന്റെ ഔദ്യോഗിക 'കീ വിഷ്വൽ' പോസ്റ്റർ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് (LIC) പുറത്തിറക്കി. എഫ്.ഐ.എ ഫോർമുല വൺ വേൾഡ് ചാമ്പ്യൻഷിപ്പിലെ നിർണായകമായ സെമിഫൈനൽ പോരാട്ടത്തിന് നവംബർ 27 മുതൽ 29 വരെ ലുസൈൽ സർക്യൂട്ട് വേദിയാകും.
​പുതിയ കാറുകളും ആഗോള ടീമുകളായ ഔഡി (Audi), കാഡിലാക് (Cadillac) എന്നിവരുടെ വരവുമടക്കം കാറോട്ട മത്സര രംഗത്തെ വൻ സാങ്കേതിക മാറ്റങ്ങളോടെയാണ് ഇത്തവണത്തെ പോരാട്ടം നടക്കുന്നത്.
​ടിക്കറ്റുകൾ വിറ്റഴിയുന്നു
​വെള്ളി മുതൽ ഞായർ വരെയുള്ള മൂന്ന് ദിവസത്തെ അനുഭവങ്ങൾ അടങ്ങുന്ന ടിക്കറ്റുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. മെയിൻ ഗ്രാൻഡ് സ്റ്റാൻഡിലെ ചില വിഭാഗങ്ങളിലെ ടിക്കറ്റുകൾ ഇതിനകം വിറ്റുതീർന്നു.എല്ലാ ടിക്കറ്റുകൾക്കുമൊപ്പം ഫാൻസോൺ പ്രവേശനം, മത്സരശേഷമുള്ള സംഗീത പരിപാടികൾ, സൗജന്യ ഷട്ടിൽ ബസ്, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ ലഭ്യമാണ്. കൂടാതെ പ്രശസ്തമായ റെസ്റ്റോറന്റ് ശൃംഖലയായ 'നോവികോവ് ദോഹ' ഒരുക്കുന്ന പ്രീമിയം ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളും ഇത്തവണ ട്രാക്ക് സൈഡിൽ ഉണ്ടാകും.
സാധുവായ ഐഡി കാർഡുള്ള ആഗോളതലത്തിലെ എല്ലാ സർവ്വകലാശാല വിദ്യാർത്ഥികൾക്കും ടേൺ 3 ടിക്കറ്റുകൾ 800 റിയാലിനും ജനറൽ അഡ്മിഷൻ ടിക്കറ്റുകൾ 480 റിയാലിനും ലഭിക്കും (ഒരാൾക്ക് പരമാവധി 4 ടിക്കറ്റ്).60 വയസ്സിന് മുകളിലുള്ളവർക്ക് ടേൺ 16 ടിക്കറ്റുകൾ 750 റിയാലിന് ലഭിക്കും (ഒരാൾക്ക് പരമാവധി 2 ടിക്കറ്റ്).
​ഔദ്യോഗിക വെബ്സൈറ്റായ tickets.lcsc.qa വഴി മാത്രമാണ് ടിക്കറ്റുകൾ ലഭ്യമാകുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img