07:54am 03 September 2026
NEWS
ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രി: പാഡോക്ക് ക്ലബ് ടിക്കറ്റുകൾ പൂർണ്ണമായും വിറ്റഴിഞ്ഞു
01/09/2026  11:14 AM IST
nila
ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രി: പാഡോക്ക് ക്ലബ് ടിക്കറ്റുകൾ പൂർണ്ണമായും വിറ്റഴിഞ്ഞു

​ദോഹ: 2026 ഫോർമുല 1 ഖത്തർ എയർവേയ്‌സ് ഖത്തർ ഗ്രാൻഡ് പ്രിയുടെ ഏറ്റവും ആഡംബര വിഭാഗമായ എഫ് 1 പാഡോക്ക് ക്ലബ് ടിക്കറ്റുകൾ പൂർണ്ണമായും വിറ്റഴിഞ്ഞതായി സംഘാടകർ അറിയിച്ചു. നവംബർ 27 മുതൽ 29 വരെ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന എഫ് 1 ചാമ്പ്യൻഷിപ്പിന്റെ അവസാന ഘട്ട മത്സരങ്ങൾക്ക് മുന്നോടിയായി വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
​പാഡോക്ക് ക്ലബ് ടിക്കറ്റുകൾ തീർന്ന സാഹചര്യത്തിൽ, മറ്റ് വിഭാഗങ്ങളിലെ ടിക്കറ്റുകൾ വേഗത്തിൽ സ്വന്തമാക്കാൻ കാണികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.എല്ലാത്തരം ടിക്കറ്റുകൾക്കുമൊപ്പം ഫാൻസോൺ, ഫുഡ് കോർട്ട്, മത്സരശേഷമുള്ള സംഗീത പരിപാടികൾ, സൗജന്യ പാർക്കിംഗ്, ഷട്ടിൽ സർവീസ് എന്നിവയിലേക്കുള്ള പ്രവേശനം ലഭിക്കും. പ്രീമിയം അനുഭവം ആഗ്രഹിക്കുന്നവർക്കായി ലുസൈൽ ഹിൽ ലോഞ്ച്, എഫ് 1 എക്സ്പീരിയൻസ് ചാമ്പ്യൻസ് ക്ലബ്, നൊവികോവ് ദോഹ എന്നിവയുടെ ഹോസ്പിറ്റാലിറ്റി പാക്കേജുകൾ ഇപ്പോഴും ലഭ്യമാണ്.
​ഔദ്യോഗിക വെബ്‌സൈറ്റായ tickets.lcsc.qa വഴി മാത്രമാണ് ടിക്കറ്റുകളുടെ വിൽപന നടക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img