01:40am 12 November 2026
NEWS
ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്‌സ് : ആരാധകർക്കായി ദോഹ മെട്രോ സർവീസ് സമയം നീട്ടി
28/11/2025  11:58 AM IST
nila
ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്‌സ് : ആരാധകർക്കായി ദോഹ മെട്രോ സർവീസ് സമയം നീട്ടി

 


ദോഹ: എഫ്‌1 ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്‌സ് 2025ന് മുന്നോടിയായി ദോഹ മെട്രോയും ലുസൈൽ ട്രാമും മത്സരം നടക്കുന്ന മൂന്ന് ദിവസങ്ങളിൽ സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്ന അറിയിപ്പിലാണ് പുതുക്കിയ സമയക്രമം വ്യക്തമാക്കിയത്.
ഗ്രാൻഡ് പ്രിക്‌സ് തിരക്ക് കണക്കിലെടുത്താണ്
ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിലേക്ക് യാത്ര എളുപ്പമാക്കാൻ
 മെട്രോ രാത്രി 2.30 വരെനീട്ടിയത്.
നവംബർ28ന് വെള്ളിയാഴ്‌ച രാവിലെ 9 മുതൽ പുലർച്ചെ 1:30 വരെ,നവംബർ 29ന് ശനിയാഴ്‌ച രാവിലെ 5 മുതൽ പുലർച്ചെ 1:30 വരെ,നവംബർ 30ന് ഞായറാഴ്‌ച രാവിലെ 5 മുതൽ പുലർച്ചെ 2:30 വരെഎന്നിങ്ങനെയാണ് 
പുതിയ സമയക്രമം.
ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കന്ന മത്സരവുമായി ബന്ധപ്പെട്ട് ലോകോത്തര വിനോദങ്ങളും സംഗീത പരിപാടികളും ഒരുക്കിയിട്ടുണ്ട്. പോസ്റ്റ്-റേസ് കോൺസർട്ടുകളിൽ ശനിയാഴ്‌ച ബ്രിട്ടീഷ് ഗായകൻ സീൽ  അൾജീരിയൻ സംഗീത നക്ഷത്രം ഷെബ് ഖാലിദ്, ഞായറാഴ്‌ച ലോകപ്രശസ്ത റോക്ക് ബാൻഡ് മെറ്റാലിക്ക എന്നിവരുടപ്രകടനങ്ങൾ 
അരങ്ങേറും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img