02:18am 12 November 2026
NEWS
ഫോർമുല-1ഖത്തർ: ഡച്ച് താരം വെർസ്റ്റപ്പന് വൻജയം
02/12/2025  09:57 AM IST
nila
ഫോർമുല-1ഖത്തർ: ഡച്ച് താരം വെർസ്റ്റപ്പന് വൻജയം

ദോഹ: മൂന്ന് ദിവസമായി ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്നഫോർമുല-1 ഗ്രാൻഡ് പ്രി ‘ഖത്തർ 2025’ മത്സരത്തിൽ റെഡ് ബുൾ താരം മാക്‌സ് വെർസ്റ്റപ്പൻ ശക്തമായ പ്രകടനത്തോടെ കിരീടം സ്വന്തമാക്കി.ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റ് ശൈഖ് ജുവാൻ ബിൻ ഹമദ് അൽ താനി  ഫോർമുല 1
ജേതാക്കൾക്ക്കിരീടം നൽകി.57 ലാപ്പുകൾ (306.66 km) 1:24:38.241 മണിക്കൂർ സമയത്തിലാണ് വെർസ്റ്റപ്പൻ മത്സരം പൂർത്തിയാക്കിയത്.
7.995 സെക്കൻഡ് പിന്നിൽ മക്ലാരൻ ഡ്രൈവർ ഓസ്‌ട്രേലിയൻ ഓസ്കർ പിയാസ്റ്റ്രി രണ്ടാം സ്ഥാനത്തും
സ്പെയിൻ ഡ്രൈവർ, വില്ല്യംസിന്റെ കാർലോസ് സൈൻസ് ജൂനിയർ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img