06:14am 22 April 2025
NEWS
ലോക്ശക്തി പാർട്ടി എൻഡിഎ വിട്ടു
15/04/2025  01:17 PM IST
nila
 ലോക്ശക്തി പാർട്ടി എൻഡിഎ വിട്ടു

പട്‌ന: ലോക്ശക്തി പാർട്ടി (ആർഎൽജെപി) എൻഡിഎ വിട്ടു. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ  243 സീറ്റിൽ തന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ പശുപതി കുമാർപരസ് പ്രഖ്യാപിച്ചു. നിതീഷ് ദളിത് വിരുദ്ധനും മാനസിക രോഗിയാണെന്നും ആരോപിച്ചാണ് പശുപതി കുമാർപരസ് തന്റെ പാർട്ടി മുന്നണി വിടുകയാണെന്ന് പ്രഖ്യാപിച്ചത്. 

അംബേദ്കർ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പട്നയിൽ തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്. ''2014 മുതൽ ഞാൻ ബിജെപിയുമായും എൻഡിഎയുമായും സഖ്യത്തിലായിരുന്നു. എന്നാൽ ഇന്ന് മുതൽ എൻഡിഎയുമായി ഒരു ബന്ധവുമില്ല'', പരസ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img img