12:43am 30 October 2026
NEWS
പാക് ഇന്റലിജൻസിന് രഹസ്യവിവരങ്ങൾ ചോർത്തിനൽകിയ മുൻ സൈനികനും യുവതിയും അറസ്റ്റിൽ
05/12/2025  06:51 AM IST
nila
പാക് ഇന്റലിജൻസിന് രഹസ്യവിവരങ്ങൾ ചോർത്തിനൽകിയ മുൻ സൈനികനും യുവതിയും അറസ്റ്റിൽ

അഹമ്മദാബാദ്: പാക് ഇന്റലിജൻസിന് രഹസ്യവിവരങ്ങൾ ചോർത്തിനൽകിയ മുൻ സൈനികനും യുവതിയും അറസ്റ്റിൽ. ബിഹാർ സ്വദേശിയായ അജയ് കുമാർ സിംഗ് (47)നെ ഗോവയിൽ നിന്നും  ഉത്തർപ്രദേശ് സ്വദേശിനി റാഷ്മണി പാൽ (35)നെ ദാമനിൽ നിന്നുമാണ് പിടികൂടിയത്.  ഗുജറാത്ത് ഭീകരവിരുദ്ധ സേനയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സൈനികരെ ഹണിട്രാപ്പിൽ കുടുക്കിയതിനാണ് യുവതി പിടിയിലായത്. 

2022-ൽ ഇന്ത്യൻ സൈന്യത്തിൽ നിന്നും വിരമിച്ചയാളാണ് അജയ് കുമാർ. പിന്നീട് ഗോവയിലെ ഒരു ഡിസ്റ്റിലറിയിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു. അംഗിത ശർമ എന്ന പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥയ്ക്കാണ് ഇയാൾ സൈനിക നീക്കങ്ങളും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും ഉൾപ്പെടെ രഹസ്യവിവരങ്ങൾ കൈമാറിയതെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. നാഗാലാൻഡിൽ സുബേദാറായിരുന്ന കാലം മുതൽ ഇവർ തമ്മിൽ ബന്ധം നിലനിന്നിരുന്നു.

അതേസമയം, ‘പ്രിയ ഠാക്കൂർ’ എന്ന കള്ളപ്പേരിൽ പ്രവർത്തിച്ച റാഷ്മണി പാൽ സൈനിക ഉദ്യോഗസ്ഥരെ വലയിലാക്കി വിവരങ്ങൾ പകരം കൈക്കലാക്കുകയായിരുന്നു എന്ന് എടിഎസ് പറയുന്നു. പാകിസ്ഥാനു വിവരങ്ങൾ ചോർത്തിനൽകിയ കേസിൽ കൂടുതൽ ആളുകൾ പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതായി അധികൃതർ അറിയിച്ചു.

Photo Courtesy - meta ai

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img