09:08am 10 November 2026
NEWS
മന്ത്രിസഭയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ റഷ്യൻ ​ഗതാ​ഗത മന്ത്രി ആത്മഹത്യ ചെയ്തു


08/07/2025  06:53 AM IST
nila
മന്ത്രിസഭയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ റഷ്യൻ ​ഗതാ​ഗത മന്ത്രി ആത്മഹത്യ ചെയ്തു

റഷ്യയുടെ മുൻ ഗതാഗതമന്ത്രി റൊമാൻ സ്റ്ററോവോയിറ്റ്ആത്മഹത്യ ചെയ്തു. പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ മന്ത്രിസഭയിൽ നിന്നും  പുറത്താക്കി മണിക്കൂറുകൾക്കുള്ളിലാണ് അമ്പത്തിമൂന്നുകാരനായ റൊമാൻ സ്റ്ററോവോയിറ്റ് ജീവനൊടുക്കിയത്. കാറിനുള്ളിൽവെച്ച് സ്വയംവെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. രാജ്യത്തെ വ്യോമയാന - ഷിപ്പിം​ഗ് മേഖലയിലെ പ്രശ്നങ്ങളെ തുടർന്നാണ് റൊമാൻ സ്റ്ററോവോയിറ്റിനെ മന്ത്രിസഭയിൽ നിന്നും മാറ്റിയത് എന്നാണ് റിപ്പോർട്ടുകൾ. 

മുൻപ് അഞ്ചുവർഷത്തോളം കുർസ്‌കിലെ ഗവർണറായിരുന്നു റൊമാൻ. 2024 മേയിലാണ് റൊമാൻ സ്റ്ററോവോയിറ്റ് റഷ്യയുടെ ഗതാഗത മന്ത്രിയായി അധികാരമേറ്റത്. റൊമാനെ പുറത്താക്കിയതിന് പിന്നാലെ നൊവ്‌ഗൊരോഡ് മേഖലയുടെ ഗവർണറായിരുന്ന ആൻഡ്രി നികിറ്റിനെ ഇടക്കാല ഗതാഗത മന്ത്രിയായി നിയമിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img