04:41pm 01 February 2026
NEWS
മുന്‍ നക്‌സല്‍ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു.
31/01/2026  06:49 PM IST
സണ്ണി ലുക്കോസ്
മുന്‍ നക്‌സല്‍ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു.

കോതമംഗലം വടാട്ടുപാറയിലുള്ള മകളുടെ വീട്ടിലായിരുന്നു അന്ത്യം.അര്‍ബുദ ബാധിതനായി ചികിത്സിലായിരുന്നു. കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണില്‍ തറവാട്ടില്‍ സക്കറിയയുടെയും അന്നമ്മയുടെയും മകനായിട്ടായിരുന്നു ജനനം. പിന്നീട് വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ വഴിയേ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐയില്‍ തന്നെ നിന്ന വെള്ളത്തൂവല്‍ സ്റ്റീഫന്‍ പിന്നീട് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്കു മാറുകയായിരുന്നു. തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലൂടെയാണു പ്രസ്ഥാനത്തില്‍ സജീവമായത്. 1971-ല്‍ സ്റ്റീഫന്‍ അറസ്റ്റിലായി. കൊലക്കേസ് ഉള്‍പ്പെടെ പതിനെട്ട്് കേസുകളില്‍ ഈ സമയം പ്രതിയായിരുന്നു. പിന്നിട് കുറച്ചുകാലം സുവിശേഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img