03:26pm 30 May 2026
NEWS
മുൻ എംപി കെ.പി ധനപാലൻ അന്തരിച്ചു
30/05/2026  07:41 AM IST
nila
 മുൻ എംപി കെ.പി ധനപാലൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും ചാലക്കുടി മുൻ എംപിയുമായിരുന്ന കെ.പി.ധനപാലൻ അന്തരിച്ചു. 76 വയസായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം പൊതുദർശനത്തിന് ശേഷം പറവൂരിലെ വസതിയിൽ സംസ്‌കരിക്കും.

1950 ഏപ്രിൽ നാലിനായിരുന്നു ജനനം. 1979ൽ പറവൂർ നഗരസഭാംഗമായതോടെയാണു തിരഞ്ഞെടുപ്പ് രംഗത്തു സജീവമാകുന്നത്. 2009ൽ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് പാർലമെന്റിലെത്തിയത്. 2014ൽ തൃശ്ശൂർ മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട്. എറണാകുളം ഡിസിസി പ്രസിഡന്റായിരുന്നു. കെപിസിസി സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. സംസ്ഥാന ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ (2005-2006), നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ (2007-2009), കൊച്ചിൻ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img