01:28pm 25 October 2026
NEWS
മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു; വിടവാങ്ങിയത് ചിറ്റൂരിന്റെ പ്രിയ നേതാവ്
07/09/2026  12:27 PM IST
nila
മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു; വിടവാങ്ങിയത് ചിറ്റൂരിന്റെ പ്രിയ നേതാവ്

പാലക്കാട്: കോൺഗ്രസ് നേതാവും മുൻ ചിറ്റൂർ എംഎൽഎയുമായ കെ. അച്യുതൻ (76) അന്തരിച്ചു. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1996 മുതൽ 2016 വരെ ചിറ്റൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

നിലവിലെ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതൻ, കെ. അച്യുതന്റെ മകനാണ്. കേരള വിദ്യാർഥി യൂണിയനിലൂടെയാണ് അച്യുതൻ രാഷ്ട്രീയ പൊതുരംഗത്തേക്ക് പ്രവേശിച്ചത്. കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം കർഷകർക്കിടയിൽ സജീവമായി പ്രവർത്തിച്ചാണ് രാഷ്ട്രീയരംഗത്ത് ശ്രദ്ധേയനായത്.

ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായും കെ. അച്യുതൻ ദീർഘകാലം പ്രവർത്തിച്ചു. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ. കൃഷ്ണൻകുട്ടിയെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തിയത്. തുടർന്ന് 2016 വരെ തുടർച്ചയായി ചിറ്റൂരിൽ നിന്ന് വിജയിച്ച് എംഎൽഎയായി പ്രവർത്തിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img