11:44pm 09 July 2026
NEWS
വിഴിഞ്ഞം സ്വകാര്യമേഖലയ്ക്ക് പൂർണമായും കൈമാറാനുള്ള നീക്കമാണ് മാരി ടൈം ബോർഡിനെ പിരിച്ചുവിട്ട നടപടിയെന്ന് മുൻമന്ത്രി വി എൻ വാസവൻ.
09/07/2026  07:24 PM IST
സണ്ണി ലുക്കോസ്
വിഴിഞ്ഞം  സ്വകാര്യമേഖലയ്ക്ക് പൂർണമായും കൈമാറാനുള്ള നീക്കമാണ് മാരി ടൈം  ബോർഡിനെ പിരിച്ചുവിട്ട നടപടിയെന്ന് മുൻമന്ത്രി വി എൻ വാസവൻ.

പിരിച്ചുവിടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്ന വസ്തുതകൾ ഒന്നും അടിസ്ഥാനമില്ലാത്തതാണെന്നും, മിഷൻ സമുദ്രയുടെ പേരിൽ നടത്താൻ പോകുന്ന കടൽ മേഖലയിലെ വലിയ കൊള്ളയുടെ ഭാഗമാണ് ബോർഡ് പിരിച്ചുവിടല്ലെന്നും മുൻ തുറമുഖ വകുപ്പ് മന്ത്രി കൂടിയായ വി എൻ വാസവൻ പറഞ്ഞു.

കേന്ദ്രത്തിൻ്റെയും, ബിജെപി പ്രതിനിധികളെയും ഉൾപ്പെടുത്തി പുതിയ ബോർഡ് സ്ഥാപിച്ചത് ഇതിൻ്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.ബോർഡ്‌ പിരിച്ചു വിട്ടത് പ്രതിഷേധാർഹമാണ്.  ബോർഡ് നേതൃത്വത്തിൽനിരവധി പ്രൊജക്റ്റ്‌ തയ്യാറാക്കി പ്രവർത്തിച്ചു വരികയായിരുന്നുവെന്നും, CAG റിപ്പോർട്ട്‌ നടപ്പാക്കേണ്ട ബാധ്യത ഇപ്പോഴത്തെ ബോർഡിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 

പഴയ ബോർഡിനെ കുറിച്ചാണ് ഇത്തരം പരാതി ഉയർന്നത്.വിഷയത്തിൽ ഇ.പി ജയരാജൻ പാർട്ടിയിൽ നിലപാടിൽ നിന്ന് വ്യത്യസ്ത നിലപാട് സ്വീകരിച്ചിട്ടില്ല. ജയരാജൻ കൂടി ഉള്ള യോഗത്തിലാണ് പാർട്ടി നിലപാട് ചർച്ച ചെയ്തത്. ആ കമ്മറ്റിയിലും ജയരാജൻ വ്യത്യസ്ത നിലപാട് എടുത്തിട്ടില്ലെന്നും വാസവൻ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img